2010 ഡിസംബർ 11, ശനിയാഴ്‌ച

മനസ്സ് - ഒരു മാന്ത്രികന്‍

          ലോകത്തില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നതെന്ത്? പ്രകാശം, ശബ്ദം, റോക്കറ്റ്‌, ജെറ്റ്  വിമാനം... അങ്ങനെ കുറെ ഉത്തരമുണ്ടാകും. പക്ഷെ, അതിനെയെല്ലാം തോല്‍പ്പിക്കുന്ന വേഗതയാണ് മനസ്സിനുള്ളത്. നിമിഷനേരം കൊണ്ട്, മനസ്സ് പ്രിയ്യപ്പെട്ടവരുടെ അടുത്തുപോകും, ഇഷ്ടമുള്ള സ്ഥലം സന്ദര്‍ശിക്കും, രുചികരമായ ഭക്ഷണവും കാണിച്ചുത്തരും. മനസ്സ് എന്നൊരു അവയവം മനുഷ്യ ശരീരത്തിലുണ്ടോ? എല്ലാവരും നെഞ്ചത്ത് കൈവച്ചുക്കൊണ്ട് പറയും "എന്‍റെ മനസ്സ് പറയുന്നു,നല്ലതേ സംഭവിക്കൂ...". പക്ഷെ  ജൈവശാസ്ത്രം പറയുന്നത്, നെഞ്ചിനുള്ളില്‍ ഹൃദയമാണെന്ന് . ശരീരത്തിലെ രക്തത്തെ ശുദ്ധീകരിച്ചു വിവിധ അവയവങ്ങളിലേക്ക് പംബ് ചെയ്യുന്ന, ജീവന്‍റെ സ്പന്ദനമുള്ള ഹൃദയം.
                  മനുഷ്യ മസ്തിഷ്കത്തിലെ ബുദ്ധി തന്നെയാണ് മനസ്സ്, എന്നാണെന്‍റെ അഭിപ്രായം.നമ്മുടെ കണ്ണ് പകര്‍ത്തിയെടുത്ത ചിത്രരൂപങ്ങള്‍ ഉപയോഗിച്ചാണ്‌ മനസ്സ് അതിശയിപ്പിക്കുന്ന വേഗത്തില്‍ യാത്ര ചെയ്യുന്നത്. മനസ്സ് ചിത്രീകരിക്കുന്ന സിനിമയെയാണ് നാം സ്വപ്നമെന്ന് വിളിക്കുന്നത്‌. എന്‍റെ മനസ്സ് സിനിമയിടാന്‍ തുടങ്ങി. ഈ സിനിമയിലെ നായകനാരെന്നു പറയേണ്ടതില്ലല്ലോ... സുന്ദരനും സല്‍സ്വഭാവിയുമായ നായകന്‍. ഭംഗിയുള്ള ചെരുപ്പുകള്‍, ജീന്‍സ് പാന്‍റ്സ്, റോക്കിംഗ് സ്റ്റൈല്‍ ഉള്ള ടി- ഷര്‍ട്ട്‌. അതാ... സുന്ദരമുഖം തെളിയുന്നു... എന്നും ഞാന്‍ കണ്ണാടിയില്‍ കാണുന്ന മുഖം...!!! മനസ്സ്, എന്‍റെ മുഖത്തെ ഭംഗിയായി മേക്കപ്പ് ചെയ്തിരിക്കുന്നു. സിനിമ ലൊക്കേഷന്‍ ഏതാണെന്ന്  മനസ്സിലായോ? ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌മാള്‍ " മന്തിരി മാള്‍". ഗാര്‍ഡന്‍സിറ്റിയിലാണ്  ഇത് സ്ഥിതി ചെയ്യുന്നത്. നല്ല ബ്രാണ്ടുകളുടെ ഷോപ്പുകള്‍ എല്ലാം കാണാമിവിടെ...! ബംഗ്ലൂരിലെ യുവത്വത്തിന്‍റെ പ്രധാന ഹോബിയാണ്, വലിയ ഷോപ്പിംഗ്‌മാളുകളില്‍ വായനോക്കാന്‍  പോവുന്നത്. ഞാനും അതിലൊരാളാണ്. ഒരു ഞായറാഴ്ചയുടെ സുന്ദരസായാഹ്നത്തില്‍ ഞാന്‍ മന്തിരി മാളില്‍ പോയി. മാളിലേക്ക് കയറുന്ന പാതയിലൂടെ നടക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്‍റെ മനസ്സില്‍ അശരീരി കേട്ടു "ജീവിത സഖിയാവാന്‍ പോവുന്ന പെണ്‍കുട്ടി നിന്‍റെ  മുന്നില്‍ നില്‍ക്കുന്നു..." താഴെ നോക്കി നടന്നിരുന്ന ഞാന്‍, തലയുയര്‍ത്തി നേരെ നോക്കി. ഇളം കാറ്റില്‍ ഊഞ്ഞാലാടുന്ന മുടി, കാതില്‍ തൂങ്ങികിടന്നാടുന്ന 'ട' ആക്രതിയുള്ള ഭാരമേറിയ കാതില, ഡിസൈനുകള്‍ ഉള്ള മാല, ചുവപ്പും വെളുപ്പും ഇടകലര്‍ന്നു ഭംഗിയുള്ള ചുരിദാര്‍. ഇത്രയുമായപ്പോഴേക്കും അവളുടെ മുഖം കാണാന്‍ എനിക്ക് ആകാംഷയായി. വെളുത്തു തുടിച്ചു ആപ്പിള്‍ പോലെയുള്ള  മുഖമെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടമായേക്കാം... പക്ഷെ, എന്‍റെ മനസ്സിലെ സ്വപ്നസുന്ദരിയുടെ മുഖമായിരുന്നു അവള്‍ക്ക്. കേരളത്തനിമയുള്ള ശാലീന സുന്ദരമായ മുഖമായിരുന്നു അവള്‍ക്ക്. അവളുടെ മുഖത്ത് തെളിഞ്ഞ പരിഭവം എന്‍റെ മനസ്സ് വായിച്ചെടുത്തു. ആരെയോ കാത്തിരിക്കുന്നു... അവളുടെ കണ്ണുകള്‍ തേടി അലയുന്നു. ഞാന്‍ അവളുടെ നേത്രത്തിന്‍റെ ദിവ്യ സ്പര്‍ശനം കൊണ്ട് പുളകിതനായി. അപരിചിതനോടുള്ള ഭയം അവളുടെ കണ്ണുകളില്‍ നിറഞ്ഞു. ഞാന്‍ പുഞ്ചിരിച്ചു. എന്‍റെ പുഞ്ചിരി, അവളിലെ ഭയം ഇല്ലാതാക്കി. എന്തൊരു മായാജാലം...!!! ഒരു പുഞ്ചിരിക്ക് ഇത്രയും ശക്ത്തിയോ?
       അവളോട്‌ സംസാരിക്കാന്‍ എന്‍റെ മനസ്സ് തുടിച്ചുക്കൊണ്ടിരുന്നു... എനിക്ക് മനസ്സിന്‍റെ മുന്നില്‍ കീഴടങ്ങേണ്ടി വന്നു. എന്‍റെ ശബ്ദം ആദ്യമായി അവളുടെ കാതില്‍ പ്രവേശിക്കാന്‍ പോവുന്നു... "ഹായ്, ഐ അം സനു". അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, എനിക്ക് ആത്മവിശ്വാസം കൂടി. അവള്‍ മറുപടി പറയും മുമ്പേ ഞാന്‍ ചോദിച്ചു "ആരെയോ തേടുകയാണല്ലോ? ". ഈ ചോദ്യം ചോദിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ പ്രാര്‍ത്ഥനയായിരുന്നു. അവള്‍ കാത്തിരിക്കുന്നത് കാമുകനെ ആവരുതേ... എന്‍റെ കാതില്‍ ഒരു തേന്‍നാദം കേട്ട്. "എന്‍റെ കൂട്ടുകാരിയെ കാത്തിരിക്കുകയാണ്; കുറെ സമയമായി കാത്തിരിക്കുന്നു". അത് കേട്ടപ്പോള്‍ എനിക്ക് സമാധാനമായി. അവളുടെ വാക്കുകളില്‍ കൂട്ടുകാരിയോടുള്ള ദേഷ്യം അലയടിച്ചിരുന്നു. അവളെ ശാന്തമാക്കാന്‍ ഞാന്‍ പറഞ്ഞു: "സാരമില്ല, ബെന്ഗ്ലൂറിലെ ട്രാഫിക്‌ ജാം ലോകപ്രശസ്ഥമാണല്ലോ...!!! അതിന്‍റെ ഇരയായിട്ടുണ്ടാവും. അവള്‍ വരുന്നത് വരെ നമുക്കിവിടെ ഇരുന്നു കത്തിവെയ്ക്കാം. കത്തിയെന്നു കേട്ട് ഭയപെടേണ്ട!!! ഞാന്‍ അതില്‍ എക്സ്പെര്‍ട്ട് അല്ല. ഞാന്‍ അധികം സംസാരിക്കാത്ത ആളാണ്. പിന്നെ നിന്നെ കണ്ടപ്പോള്‍ സംസാരിക്കാന്‍ തോന്നി". ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തതു, എന്‍റെ സംസാരം അവളിക്കിഷ്ടമായിട്ടുണ്ടാവോ ? കാരണം, ആദ്യമായിട്ടാണ് ഇത്രയും വാക്കുകള്‍ ഒരുമിച്ചു പറയുന്നത്. അതും ഒരു സുന്ദരിക്കുട്ടിയുടെ മുന്നില്‍...!!! 
          
           "ഞാനും ഇതേ ടൈപ്പ് ആണ്. സംസാരം വളരെ കുറവാണു. എന്‍റെ സുഹൃത്താവണമെങ്കില്‍ കുറെ സമയമെടുക്കും. കാരണം, ഞാന്‍ എല്ലാവരെയും observe ചെയ്യും. നല്ല സ്വഭാവമുള്ള ആളാണെന്ന് ബോധ്യമായാലെ ഞാന്‍ സുഹൃത്താക്കു..." അവള്‍ മറുപടി പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു; ഇതാണെന്‍റെ പ്രാണസഖി. ഞാന്‍ ആലോചിക്കുന്നത് കണ്ടു അവള്‍ ചോദിച്ചു "എന്താ ആലോചിക്കുന്നത്". ഞാന്‍ പറഞ്ഞു: " നമ്മള്‍ രണ്ടുപേരും ഒരേ സ്വഭാവക്കാരാണ്. കണ്ടുമുട്ടിയതില്‍ ഭയങ്കര സന്തോഷം; അതിലേറെ ആശ്ചര്യം!!!". ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു: "ആശ്ചര്യമോ?". ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : "ങ്ങും... ആശ്ചര്യം. സാധാരണ ഞാന്‍ ആരോടും പോയി അങ്ങോട്ട്‌ മുട്ടാറില്ല. ഇതാദ്യമായാണ്". പിന്നെ രണ്ടു പേരും സ്വപ്ന ലോകത്തിലെ ഇണക്കിളികളായി. നിമിഷനേരം കൊണ്ട് പരിചയക്കാരായി. എന്നെക്കുറിച്ച് എനിക്കറിയാവുന്നതിനേക്കാള്‍ അവള്‍ക്കറിയാമെന്ന്  തോന്നിപ്പോയി, തിരിച്ചും. പെട്ടെന്ന് അവള്‍ ഞെട്ടിപ്പിക്കുന്ന ചോദ്യം ചോദിച്ചു :" പ്രൊജക്റ്റ്‌ കഴിയാറായോ? ". ഈ ചോദ്യം ദിവാസ്വപ്നം കണ്ടിരിക്കുന്ന എന്‍റെ  ശരീരത്തിലേക്ക്, എന്‍റെ മനസ്സിനെ കുടിയിരുത്തി. ഇപ്പോഴാണ് പ്രോജെക്ടിന്‍റെ കാര്യം ഓര്‍മവന്നത്. അത്  ഡമോക്ലെസിന്‍റെ   വാളുപോലെ തലയ്ക്കുമീതെ ഉണ്ടായിട്ടും, മനസ്സ് പടക്കുതിരയെപ്പോലെ സ്വപ്നലോകത്ത് നീരാടുന്നു. മനസ്സ് ഒരു പട്ടം പോലെയാണ്. അത് ലക്ഷ്യമില്ലാതെ കാറ്റില്‍ പറന്നുകളിക്കും. വേണ്ട സമയത്ത് മനസ്സിനെ തളച്ചിടാന്‍ കഴിയുന്നവര്‍ ജീവിതത്തില്‍ വിജയിക്കും. ഞാന്‍ എന്‍റെ മനസ്സിനെ തളയ്ക്കാന്‍ പ്രയത്നിക്കട്ടെ..................     




 

4 അഭിപ്രായങ്ങൾ:

  1. "ഞാനും ഇതേ ടൈപ്പ് ആണ്. സംസാരം വളരെ കുറവാണു. എന്‍റെ സുഹൃത്താവണമെങ്കില്‍ കുറെ സമയമെടുക്കും. കാരണം, ഞാന്‍ എല്ലാവരെയും observe ചെയ്യും. നല്ല സ്വഭാവമുള്ള ആളാണെന്ന് ബോധ്യമായാലെ ഞാന്‍ സുഹൃത്താക്കു..." ennittum adhyam muttiyappol thanne aval samsarichu alle... swapnamalle... saramilla carry on...

    മറുപടിഇല്ലാതാക്കൂ